
തൃശൂര്‍: തൃശൂരില്‍ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സര്‍ജന്‍ ശിപാര്‍ശ ചെയ്തിരുന്നു.



