
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്. താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പുതിയ സ്ഥാനാർത്ഥികളെ മുന്നണി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സി പി മുസ്തഫയാണ് മത്സരിക്കുക. താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീര്‍ രംഗത്തെത്തും. കാസര്‍കോട് മണ്ഡലത്തില്‍ ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. ഇതോടെ ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനം കുറിച്ചു.
തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമനയെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്റണി രാജുവിന് മത്സരിക്കാന്‍ കോടതി വിലക്ക് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സിപിഐഎമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസും ധാരണയിലെത്തി പൊതുസമ്മത സ്ഥാനാർത്ഥിയായി സുധീര്‍ കരമനയെ നിശ്ചയിച്ചതായി നേതാക്കള്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


