
ഹൃദയത്തിന്റെ ആരോഗ്യം കാക്കുന്നതിന് രാത്രി ഒഴിവാക്കേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
രാത്രിയില്‍ ഭക്ഷണം അമിതമായി കഴിക്കരുത്. ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാവാനും രക്തയോട്ടത്തെയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും അവതാളത്തിലാക്കുകയും ചെയ്യും. മിതമായ അളവില്‍ രാത്രി ഭക്ഷണം കഴിക്കാം.
കോഫിയില്‍ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. നല്ല ഉറക്കം കിട്ടാതെ വരുമ്ബോള്‍ ഹൃദയാരോഗ്യവും തകരാറിലാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഉറങ്ങുന്നതിന് മുമ്ബ് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
ചിലർക്ക് ഉറങ്ങുന്നതിന് മുമ്ബ് സ്നാക്സ് കഴിക്കുന്ന ശീലമുണ്ട്. ഇത് വിശപ്പ് അകറ്റുമെങ്കിലും നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഹൃദയാരോഗ്യം അവതാളത്തിലാകും.
അമിത സമ്മർദ്ദം ഉണ്ടാകുമ്ബോള്‍ കോർട്ടിസോളിന്റെ അളവ് കൂടുന്നു. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.
രാത്രി ഉറങ്ങുന്നതിന് മുമ്ബ് മദ്യം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ബ്ലഡ് പ്രഷർ കൂടാനും ഹൃദയാരോഗ്യം തകരാറിലാവാനും കാരണമാകും.



