‘വര്‍ണ്ണവിവേചനം’; ബിസിസിഐയുടെ കമൻ്ററി പാനലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ

Spread the love

മുംബൈ: ബിസിസിഐയുടെ കമൻ്ററി പാനലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ. ബിസിസിഐയില്‍ നിലനില്‍ക്കുന്ന വർണ്ണവിവേചനമാണ് തന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ കടുത്ത തീരുമാനം ആരാധകരെ അറിയിച്ചത്.

video
play-sharp-fill

തൻ്റെ നിറം കറുപ്പായതിൻ്റെ പേരില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞെന്നും ഇത് തുടർന്ന് കമൻ്ററി പാനലില്‍ നിന്നും രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു ശിവരാമകൃഷ്ണൻ വ്യക്തമാക്കി. ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങള്‍ക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ബിസിസിഐയുടെ കമൻ്ററിയില്‍ നിന്നും ഞാൻ വിരമിക്കുന്നു’ എന്ന് കുറിച്ച ഒരു പോസ്റ്റ് മാത്രമായിരുന്നു ശിവരാമകൃഷ്ണൻ എക്സില്‍ ആദ്യം പങ്കുവെച്ചത്. അപ്രതീക്ഷിത തീരുമാനത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ താൻ രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകള്‍ക്കോ തന്നെ തിരഞ്ഞെടുക്കാറില്ല. രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായപ്പോള്‍ പോലും പുതുമുഖങ്ങള്‍ക്കായിരുന്നു ടോസിനും മറ്റ് അവതരണങ്ങള്‍ക്കും കൂടുതല്‍ അവസരം ലഭിച്ചിരുന്നത്.

1980 കളുടെ തുടക്കത്തില്‍, തന്റെ 17-ാം വയസ്സില്‍ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ. തമിഴ്നാട് സ്വദേശിയായ ശിവരാമകൃഷ്ണൻ ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ടെസ്റ്റും 16 ഏകദിന മത്സരങ്ങളും ശിവരാമകൃഷ്ണൻ കളിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ശിവരാമകൃഷ്ണൻ കമൻ്ററിയിലേക്കെത്തുന്നത്. ഐസിസി ക്രിക്കറ്റ് കമറ്റിയില്‍ താരങ്ങളുടെ പ്രതിനിധിയായി ശിവരാമകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.