‘സ്ഥാനാർത്ഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ല, കെ കെ ജയചന്ദ്രനോട് ഒരു പിണക്കവുമില്ല’; എനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന് എം എം മണി

Spread the love

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി എംഎല്‍എയും മുതിർന്ന സിപിഐഎം നേതാവുമായ എംഎം മണി. ഉടുമ്പൻചോല സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കെ കെ ജയചന്ദ്രനോട് ഒരു പിണക്കവുമില്ലന്ന് എം എം മണി പറഞ്ഞു.

video
play-sharp-fill

സിപിഐഎം സ്ഥാനാർത്ഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാല്‍ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കില്‍ നേതൃത്വത്തോട് പറഞ്ഞാല്‍ മതിയായിരുന്നുവെന്നും പത്തുവർഷത്തില്‍ കൂടുതലൊന്നും ഒരാള്‍ എംഎല്‍എ ആകേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായ സേനാപതി സേതു തോല്‍ക്കുമെന്നും എം എം മണി പറഞ്ഞു. ബിഡിജെഎസ് ഇലക്ഷൻ സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും എം എം മണി അഭിപ്രായപ്പെട്ടു.