കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന്; സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം

Spread the love

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നല്‍കിയേക്കും.

video
play-sharp-fill

നിയമസഭ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം.

കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിന് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ താല്‍ക്കാലിക ചുമതല നല്‍കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ അദ്ധ്യക്ഷനായ കെ സുധാകരൻ മത്സരിക്കുമ്ബോള്‍ ഹസനായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ആർക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ വലിയ ചർച്ചകള്‍ നടന്നിരുന്നു. ആദ്യഘട്ടത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഷാഫി പറമ്ബില്‍ എന്നീ എംപിമാരുടെ പേരുകള്‍ സജീവമായി പരിഗണിച്ചിരുന്നു.

എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ സമയവും തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ കഴിയുന്ന ഒരാള്‍ അദ്ധ്യക്ഷസ്ഥാനത്ത് വരണമെന്ന വികാരം പാർട്ടിയില്‍ ശക്തമായി.

ഇതോടെയാണ് മുതിർന്ന നേതാവ് എംഎം ഹസന് താല്‍ക്കാലിക ചുമതല നല്‍കാൻ ധാരണയായത്. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ പ്രഖ്യാപനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ‘വാർ റൂമി’ന്റെ ചുമതല കെസി വേണുഗോപാലിന്റെ വിശ്വസ്തനായ പിഎം നിയാസിനെ ഏല്‍പ്പിച്ചു.

താരപ്രചാരകരുടെ സന്ദർശനം, സംസ്ഥാന നേതാക്കളുടെ പര്യടനം തുടങ്ങിയവയുടെ ഏകോപനം ഇനി നിയാസിന്റെ നേതൃത്വത്തിലാകും നടക്കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി വാർ റൂം പ്രവർത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും.