തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ വടക്കൻ കുട്ടനാട്ടിലെ നെൽകർഷരെ മറന്ന് ഭരണക്കാർ: ആയിര കണക്കിന് ഏക്കർ പാടത്തെ നെല്ല് സംഭരിച്ചില്ല: വേനൽ മഴ തുടങ്ങിയാൽ നെല്ല് വെള്ളത്തിലാവും

Spread the love

കോട്ടയം: ഒരു വശത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വലിയ കോലാഹലങ്ങൾ. മുഭാഗത്ത് കണ്ണീരണിഞ്ഞ് നെൽ കർഷകർ. കൊയ്ത് നെല്ല് സംഭരിക്കാൻ ഇതുവരെ ആരും എത്താത്തതിന്റെദു:ഖത്താലാണ് കർഷകർ.
ചുവരുകളില് സ്ഥാനാര്ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില് നമ്മെ നയിക്കേണ്ടവരുടെ ചിരിക്കുന്ന മുഖങ്ങള്, കാതടിപ്പിക്കുന്ന ശബ്ദത്തില് പ്രചാരണ വാഹനങ്ങള് തലങ്ങും വിലങ്ങും പായുന്നു.
മീനച്ചൂടില് തെരെഞ്ഞെടുപ്പിന്റെ ആരവവും ആവേശവുമാണ് എവിടെയും. പക്ഷേ അപ്പര് കുട്ടനാട്ടിലെ നെല് കര്ഷകരില് തെരഞ്ഞെടുപ്പ് ആവേശം എത്തിയിട്ടില്ല. അവരുടെ ചങ്കില് തീയാണ്.

video
play-sharp-fill

മീനച്ചൂടിനെ വെല്ലുന്ന ചൂടും. വായ്പയെടുത്തും കടം വാങ്ങിയും കിട്ടിയ പൈസ ഉപയോഗിച്ച്‌ വിതച്ച്‌ നട്ടുവളര്ത്തിയെടുത്ത നെല്ചെടികള് കൊയ്തെടുത്തിട്ട് ആഴ്ചകല് പിന്നിട്ടു. സംഭരിക്കാന് ഇതുവരെ മില്ലുകാര് എത്തിയിട്ടില്ല. കത്തിക്കാളുന്ന വേനല്ചൂടിനു ശേഷം ഇടിയോടു കൂടി വേനല് മഴയെത്തും.
പാടത്ത് കൊയ്തു കൂട്ടിയ നെല്ലു മുഴുവന് നനയും. കുമരകം, തിരുവാര്പ്പ്, അയ്മനം, ആര്പ്പൂക്കര, കല്ലറ, വൈക്കം, കുറിച്ചി, നാട്ടകം, പായിപ്പാട് തുടങ്ങി ജില്ലയുള്പ്പെടുന്ന അപ്പര്കുട്ടനാട് മേഖലയിലെ നെല്കര്ഷകര്ക്ക് ഇത്തവണ കണ്ണീര്കൊയ്ത്താണ്.

ഈ കണ്ണീര്കൊയ്ത്തിന് പരിഹാരം കാണാന് ജനവിധി തേടുന്നവര്ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്ക്കാണ് വോട്ടെന്നും നെല്കര്ഷകര് ഒന്നടങ്കം പറയുന്നു. കുമരകം മങ്കുഴി പാടം ഇടവട്ടം, മൂലേപ്പാടം വല്ലകേരി, പത്തുപങ്ക്, വടക്കേ മൂലേപാടം, വെച്ചൂര് പൂവത്തിങ്കരി, പൊന്നുരുക്കുംപാറ, വലിയപുതുക്കര കല്ലറ നീണ്ടൂര് പാടശേഖരങ്ങള് എന്നിവിടങ്ങളിലാണ് പുഞ്ചകൃഷിയുടെ ഏറ്റവും വലിയ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 ദിവസം പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ വിളവാണ്. പലരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വേറെ തൊഴില് അറിയുന്നവരോ അതിനു പോകുന്നവരോ അല്ല ഞങ്ങള്. അപ്പോള് അധ്വാനത്തിനു കൃത്യസമയത്ത് പ്രതിഫലം കിട്ടേണ്ടത് അത്യാവശ്യമേല്ലേ? നീണ്ടൂരിലെ കര്ഷകരിലൊരാളായ തോമസുകുട്ടിയുടേതാണ് ചോദ്യം.

കൃഷിഭവനുകള് ശക്തമായ തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നെല്ല് സംഭരിക്കാന് സ്ഥലമില്ലെന്നു പറയുന്നു. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് കൃഷിഭവനാണ്. നെല്ല് ക്വിന്റലിന് അഞ്ചു രൂപയുടെ അധിക കിഴിവാണ് മില്ലുടമകള് ആവശ്യപ്പെട്ടത്. ഇത് നല്കാതിരുന്നതോടെയാണ് മില്ലുടമകള് സംഭരണത്തില് നിന്നും പിന്മാറിയതെന്നും കുമരകത്തെ നെല്കര്ഷകര് പറയുന്നു.
2005 ലെ നിയമം കര്ശനമായി പാലിക്കാന് കൃഷിഭവനുകള് തയാറാകണം. ഇത്തവണ വിത്തു മോശമായിരുന്നു. അതുകൊണ്ടു തന്നെ വിളവും മോശമായിരുന്നു. നല്ല വിത്തു കണ്ടെത്തി തരണം. എങ്കിലെ വിളവും നന്നാകൂ.

ഓരോ തെരഞ്ഞെടുപ്പു കാലത്തും വാഗ്ദാനങ്ങള്ക്കൊന്നും കുറവുണ്ടായിട്ടില്ല. അവയൊക്കെ പാലിക്കപ്പെട്ടിരുന്നുവെങ്കില് കൃഷിയും ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് ഇങ്ങനെ ആശങ്കയോടെ കഴിയേണ്ടി വരില്ലായിരുന്നുവെന്നാണ് ചങ്ങനാശേരി മൂക്കാട്ടുവാക്ക, താമരച്ചാല് പ്രദേശത്തെ കര്ഷകര് പറയുന്നത്.
മഴ ശക്തമായാല് നെല്ല് നനഞ്ഞു പോകും. കിളിര്ക്കാനും തുടങ്ങും. കര്ഷകരുടെ അധ്വാനവും വെറുതെയാകും. കിടങ്ങൂര് ഒരു നെല്ല് സംഭരണ കേന്ദ്രം വരുമെന്ന് പറയുന്നുണ്ട്. അത് എത്രയും വേഗം വന്നാല് അത്രയും നല്ലതെന്നും കര്ഷകര് പറയുന്നു.