‘കോട്ടയം മാറണം സാറെ…..! അതിന്‌ അനിൽസാറ്‌ തന്നെ ജയിച്ചു വരണം’; കോട്ടയത്ത് എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിനെ വരവേറ്റ് ഒട്ടോ തൊഴിലാളികൾ; മണ്ഡലത്തിൽ ഭവന സന്ദർശനം നടത്തി സ്ഥാനാർഥി

Spread the love

കോട്ടയം: കോട്ടയം മാറണം സാറെ….. അതിന്‌ അനിൽസാറ്‌ തന്നെ ജയിച്ചു വരണം.

video
play-sharp-fill

കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ രാവിലെ നഗരത്തിൽ ഒട്ടോറിക്ഷാ തൊഴിലാളികളുടെ അടുത്ത്‌ എത്തിയപ്പോൾ അവരുടെ വാക്കുകളാണിത്‌. പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയാണ്‌ അനിൽകുമാറെന്ന്‌ കൂട്ടത്തിൽ മുതിർന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു.

അത്രമേൽ പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു കോട്ടയത്തെ എൽഡിഎഫ്‌ സ്ഥാനാർഥി. സ്വന്തം കുടുംബാംഗമെന്ന പോലെയാണ്‌ അദ്ദേഹത്തെ ആളുകൾ സ്വീകരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിവസമായിരുന്നതിനാൽ ഭവന സന്ദർശനങ്ങളിലായിരുന്നു സ്ഥാനാർഥി കൂടുതലായും കേന്ദ്രീകരിച്ചത്. നഗരത്തിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തി. തുടർന്ന് മരണാനന്തര ചടങ്ങിലും പങ്കെടുത്തു.

അഞ്ച് വർഷങ്ങളിൽ എൽഡിഎഫ് നടപ്പിലാക്കിയ വികസനമാണ് സ്ഥാനാർഥി ജനങ്ങൾക്ക്‌ മുമ്പിൽ വെക്കുന്നത്‌. കോട്ടയത്തെ വികസനമുരടിപ്പും സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും മുമ്പിൽ വെക്കുന്നു.

സ്ഥാനാർഥിയുടെ വിജയിത്തിനായി പ്രവർത്തിക്കാൻ വിവിധ സംഘടനകളും രംഗത്തെത്തിയോടെ അവേശം ഉ‍ൗർജ്ജിതമായി. തെരഞ്ഞെടുപ്പിന്റെ പ്രാരഭ ഘട്ടം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മുന്നണി സംവിധാനമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.