കോട്ടയം ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, ഗാന്ധിനഗർ, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, ഗാന്ധിനഗർ, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി , കണ്ണംകുളം, കാട്ടാൻ കുന്ന്, ഓന്തുരുട്ടി ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5:30pm വരെയും കല്ലേപ്പുറം, ഇല്ലിമറ്റം, വൃന്ദാവൻ, കിളിമല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായും വൈദ്യുതി മുടക്കുന്നതാണ്.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 09.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, LPS, പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2:30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി,അമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെയും കാവനാടി, Everest, കുഴിമറ്റo, SNDP ട്രാൻസ്‌ഫോർമറുകളിൽ 9:00 മുതൽ 2:00 വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാർമൽ മൗണ്ട്, മുട്ടത്തുപടി , മുല്ലശ്ശേരി,(പെരുമ്പനച്ചി കവല) ഇല്ലിമൂട്, എന്നീ ട്രാൻസ്ഫോമർ പരിധിയിലും, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയും പട്ടാണിച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ 2 മണിക്കൂർ നേരത്തേക്കും വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, പെരുംകാവ്, വാഴത്തറ ക്രഷർ ,സെൻറ് ജൂഡ് സ്കൂൾ, എസ് എം ഇ, കീചാൽ, ബെസ്റ്റ് ബോർമ, വികാസ് റബേഴ്സ്, കുറ്റിക്കാട്ടുപടി, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തൂത്തൂട്ടി ട്രാൻസ്ഫോർമറിനു കീഴിലുള്ള ഉപഭോക്താക്കൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണികണ്ഠപുരം, ഉണ്ണാമറ്റം , ഇലവക്കോട്ട, ഞാലിയാകുഴി , പാണ്ടൻചിറ, പോട്ടച്ചിറ, പുന്നശ്ശേരികുന്ന്, കൊട്ടാരംകുന്ന്, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും പുത്തൻപുരയിൽ, കടുവാക്കുഴി , വെട്ടിയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്