പാലായിലെ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ഒരു പുരോഹിതൻ ആവശ്യപ്പെട്ടതായി ഫെയ്സ്ബുക്ക് പോസ്റ്റ്:ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ.

Spread the love

കോട്ടയം: ഇത്തവണ മൂന്ന് പ്രമുഖര്‍ മത്സരിക്കുന്നു എന്ന നിലയില്‍ ഏറെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന് വേണ്ടി ക്രിസ്ത്യന്‍ പൗരോഹിത്യ സമൂഹം പോലും ഇടപെടുന്നു.
ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തലിലാണ് ഈ വിവരമുള്ളത്. ഷോണിനെ ജയിപ്പിച്ചെടുക്കണമെന്ന് ഒരു സഭാ പുരോഹിതന്‍ തന്നോട് ആവശ്യപ്പെട്ട വിവരം അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു. പാലായിലെ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ പോസ്റ്റ് ശ്രദ്ധനേടുകയും ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

video
play-sharp-fill

മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ ഒരാവശ്യത്തിന് പോയപ്പോള്‍ അവിടെ എന്തോ കാര്യത്തിന് വന്ന പാലാ രൂപതയിലെ സുഹൃത്തായ അച്ചന്‍ കയ്യില്‍ പിടിച്ചു നമ്മുടെ ചെറുക്കനെ എങ്ങനെ എങ്കിലും ജയിപ്പിക്കണം എന്ന് പറഞ്ഞതായിട്ടാണ് പോസ്റ്റ്. ആള്‍ ഫേസ്ബുക്കിലും ഫ്രണ്ടാണെന്നും ഷോണ്‍ ജോര്‍ജിനെ ജയിപ്പിക്കുന്ന കാര്യമാണ് പറഞ്ഞതെന്നും തന്റെയും തന്റെ കുടുംബത്തിന്റെയും ബന്ധുക്കാരുടെയും, കൂട്ടുകാരുടെയും വോട്ട് ഉറപ്പാക്കിയിട്ടു ണ്ടെന്ന് അച്ചന്‍ തനിക്ക് ഉറപ്പ് നല്‍കിയെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോസ്റ്റ പെട്ടെന്ന് ശ്രദ്ധനേടുകയും പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പെരുകുകയുമാണ്. യുഡിഎഫിനായി മാണി സി കാപ്പനും എല്‍ഡിഎഫിനായി ജോസ് കെമാണിയും എന്‍ഡിഎയ്ക്കായി ഷോണ്‍ജോര്‍ജ്ജുമാണ് ഇത്തവണ പാലായില്‍ കൊമ്പുകോര്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാദ്യമായി പാലായില്‍ എന്‍ഡിഎ വിജയിക്കുമെന്നും പാലായില്‍ ഇത്തവണ താന്‍ 20,000 വോട്ടിനെങ്കിലൂം ജയിക്കുമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആത്മവിശ്വാസം. പാലാ ഒരിക്കലും രാഷ്ട്രീയ അടിമത്തത്തിന് കീഴിലായിട്ടില്ലെന്നും സ്വതന്ത്ര നിലപാട് ഉണ്ടെന്നും ഷോണ്‍ കഴിഞ്ഞദിവസം കോട്ടയത്തെ മീറ്റ ദി പ്രസില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി മാണി സി കാപ്പന്‍ പാലായില്‍ ഒന്നും ചെയ്തില്ലെന്നും പാലായില്‍ വികസനം കൊണ്ടുവരാന്‍ സമ്മതിക്കാതെ തടഞ്ഞത് ജോസ് കെ മാണിയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.