
കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ വിയോഗം വലിയ നഷ്ടമാണെന്നും, ആളുകളുമായി അടുപ്പം സ്ഥാപിക്കുന്ന പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി. സുധാകരൻ വിഷയത്തിലും കണ്ണൂരിലെ പാർട്ടി വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. മൂന്ന് തവണ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ലെന്നും, ജില്ലാ സെക്രട്ടറി വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലും കണ്ണൂരിലും പാർട്ടി ശക്തമാണെന്നും, യാതൊരു വ്യതിയാനവും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും എതിരാളികളുടെ കയ്യിലെ ആയുധങ്ങളായി മാറിയതായും അദ്ദേഹം ആരോപിച്ചു.
മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും, പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്തങ്ങൾ നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മകളെതിരായ ആരോപണങ്ങൾ തനിക്കെതിരെ ലക്ഷ്യമിട്ടതാണെന്നും, അതിൽ വിശദീകരണം നൽകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതും എം.വി. ഗോവിന്ദന്റെ ഭാര്യയായതിനല്ല, അവരുടെ യോഗ്യത പരിഗണിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


