മാറ്റത്തിനായി കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുന്നു; “കേരളം ജയിക്കും യുഡിഎഫ് നയിക്കും” പോസ്റ്ററുമായി രാഹുൽ ഗാന്ധി

Spread the love

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി കഴിഞ്ഞെന്ന് വ്യക്തമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധി സന്ദേശവും പങ്കുവച്ചു. ‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം’ എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന ഇലക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി നിൽക്കുകയാണ്. ജനങ്ങളെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ കുറിച്ചു.

video
play-sharp-fill

കേരളം എന്റെ വീടാണ്, ഇവിടെയുള്ള ഓരോരുത്തരും എന്റെ കുടുംബാംഗങ്ങളാണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും നൽകിയ പാഠങ്ങൾക്കും ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം ഘട്ട പട്ടികയും പുറത്തു വന്നത്. കണ്ണൂരില്‍ ടിഒ മോഹനന്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 40 സീറ്റുകളിൽ 3 സീറ്റുകളിലേക്ക് സ്വതന്ത്രരെ പരി​ഗണിക്കുന്നുണ്ട്. അതിനാൽ നിലവിൽ 37 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.