
തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ബി.എസ്. അനൂപ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ രാജും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അനൂപ് വ്യക്തമാക്കി. ഇത്തവണയും തനിക്ക് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ പേര് ഒഴിവാക്കിയതായും പാര്‍ട്ടി തുടർച്ചയായി അനീതി കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രതീക്ഷിച്ച മാറ്റങ്ങള്‍ ഉണ്ടായില്ലെന്നും ആജ്ഞാനുവര്‍ത്തികളെയാണ് ഉള്‍പ്പെടുത്തിയതെന്നും അരുണ്‍ രാജ് വിമര്‍ശിച്ചു. പാര്‍ട്ടിയുടെ നിലപാടുകളോട് യോജിക്കാനാകാത്തതിനാലാണ് രാജിയെന്നും ഇരുവരും വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


