കേരളം ചുട്ടുപൊള്ളുന്നു, താപനിലയിൽ ക്രമാതീതമായ വർധന; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

Spread the love

സംസ്ഥാനത്ത് താപനിലയിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

video
play-sharp-fill