1 ലക്ഷം പോസ്റ്ററും 2500 ഫ്ലക്സും തയാറാക്കിയപ്പോഴാണ് സീറ്റില്ല എന്നറിഞ്ഞത്: മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് ലക്ഷങ്ങളുടെ നഷ്ടം

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. ലക്ഷങ്ങൾ നഷ്ടത്തിലുമായി.

video
play-sharp-fill

ഒരു ലക്ഷം പോസ്റ്ററുകളാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ തയ്യാറാക്കി കാത്തിരുന്നത്.

പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രിൻ്റ് ചെയ്തതിന് ശേഷമാണ് സ്ഥാനാർഥി പട്ടികയില്‍ തൻ്റെ പേരില്ലെന്ന് അറിഞ്ഞതെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലെക്സ് ബോർഡുകളും തയ്യാറാക്കിയത്. കേന്ദ്ര നേതൃത്വത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം തൻ്റെ പേര് വെട്ടാൻ കാരണമെന്നും ജോസഫ് വാഴക്കൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിആർ വർക്കുകള്‍ സ്ഥാനാർഥിയെ തീരുമാനിക്കുന്ന കാലമാണിതെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. എതിരാളിയെ തകർക്കാൻ ഉള്ള പിആർ വർക്കും ഇപ്പോള്‍ ഉണ്ട്. കഴിഞ്ഞ തവണ മൂവാറ്റുപുഴയില്‍ നിന്ന് മാറി നില്‍ക്കാൻ പറഞ്ഞപ്പോഴും താൻ മറുത്തൊന്നും പറഞ്ഞില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.

പട്ടിക പുറത്തുവന്നതോടെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ ശക്തമായ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. മനോജ് മൂത്തേടനെ പെരുമ്ബാവൂരില്‍ സ്ഥാനാർഥി ആക്കിയതോടെ സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി അതൃപ്തിയിലാണ്. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ ഇപ്പോള്‍ നിയമസഭാ സ്ഥാനാർഥി നിർണയത്തിലും തഴയപ്പെട്ടതില്‍ ദീപ്തി മേരി വർഗീസിനും അതൃപ്തിയുണ്ട്.