വൈക്കത്ത് ശ്രദ്ധേയമായ പ്രവർത്തനം തുടങ്ങി എൻ ഡി എ സ്ഥാനാർത്ഥി കെ.അജിത്ത്: റോഡ് ഷോയിൽ ഇളകിമറിഞ്ഞ് നാട്

Spread the love

വൈക്കം: വൈക്കത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥി കെ അജിത്ത്‌ നയിച്ച മെഗാ റോഡ്‌ ഷോ മണ്ഡലത്തെ ഇളക്കിമറിച്ചു.തലയോലപ്പറമ്പ്‌ പള്ളിക്കവലയിലെ ഏജെ ജോണിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് ആരംഭിച്ചത്.
നാഷണലിസ്‌റ്റ് കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാബു മത്തായി റോഡ്‌ ഷോ ഉദ്‌ഘാടനം ചെയ്‌തു.

video
play-sharp-fill

വൈക്കം ബോട്ട്‌ ജെട്ടിയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി യാത്ര അവസാനിച്ചു. സമാപന സമ്മേളനം ബിഡിജെഎസ്‌ കോട്ടയം വെസ്‌റ്റ് ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം എസ്‌ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

എം കെ മഹേഷ്‌, സുമേഷ്‌ കൊല്ലേരില്‍, ലാല്‍ കൃഷ്‌ണ, ലേഖാ കെ കെ ,പി സി ബിനീഷ്‌കുമാര്‍,പി ആര്‍ സുഭാഷ്‌, പി കെ ശശിധരന്‍, രമേശ്‌ കാവിമറ്റം, രജനി, പ്രീജു കെ ശശി, വി അമ്പിളി, പി ഡി സരസന്‍, ജെ ആര്‍ ഗോപാലകൃഷ്‌ണന്‍, കുഞ്ഞുമോന്‍ തുടങ്ങി മെഗാ റോഡ്‌ ഷോയില്‍ എന്‍ഡിഎ ജില്ലാ മണ്ഡലം നേതാക്കളും ആയിരത്തിലധികം പ്രവര്‍ത്തകരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വെച്ചൂര്‍ പഞ്ചായത്തിലെ ബണ്ട്‌ റോഡ്‌, വേരുവള്ളില്‍, ഇടയാഴം, അച്ചിനകം, അമ്പികമാര്‍ക്കറ്റ്‌ ഭാഗത്തും ഉച്ച കഴിഞ്ഞ്‌ തലയാഴം പഞ്ചായത്തിലെ ഉല്ലല, പുത്തന്‍പാലം, ആലത്തൂര്‍, തോട്ടകം എന്നിവിടങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളിലും ഉല്ലല ചെറുപുഷ്‌പം ദേവാലയത്തിലേയും, ബണ്ട്‌ റോഡ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ചിലെ വിശുദ്ധ ഔസേപ്പ്‌ പിതാവിന്റെ മരണ തിരുനാളിലെ ഊട്ട്‌ നേര്‍ച്ചയിലും പങ്കെടുത്തു.