
മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരിഗണിച്ച ആളാണ് മുഹമ്മദ്കുട്ടി. തിരൂർ സീറ്റില്‍ പരിഗണിക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനമെന്നും എന്നാല്‍ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എൻസിപി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു മുഹമ്മദ്കുട്ടി. മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങള്‍ രാജി വെച്ചിരുന്നു. വി.അബ്ദുറഹ്മാനാണ് നിലവില്‍ തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി.


