പാലാ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ

Spread the love

പാലാ:ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് (നാളെ)ടൗൺഹാളിൽ നടക്കും.

video
play-sharp-fill

ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചെള്ളാനി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പൻ, ജോയി എബ്രാഹം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ജോസ് മോൻ മുണ്ടക്കൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു തുടങ്ങിയവർ പ്രസംഗിക്കുമെന്ന് കൺവീനർ ജോർജ് പുളിങ്കാടും സെക്രട്ടറി കെ.ഗോപിയും അറിയിച്ചു.

കാപ്പൻ നാളെ പത്രിക നൽകും .
യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ശനിയാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് പാലാ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്.