
ജറുസലേം: ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി.
എന്നാല്‍, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് ഇസ്രായേല്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ബ്രിട്ടൻ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചതായാണ് സൂചന.
അതേസമയം, ഇസ്രായേലിലെ ഹൈഫ ഓയില്‍ റിഫൈനറിക്ക് നേരെയുള്ള ആക്രമണവും അമേരിക്കൻ പോർവിമാനം വെടിവെച്ചിട്ടതും തങ്ങളുടെ വലിയ സൈനിക വിജയമാണെന്ന് ഇറാൻ അവകാശപ്പെട്ടു. നിലവില്‍ ആഗോള വിപണിയില്‍ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


