
ചാവക്കാട്: വീട്ടില്‍ പ്രസവത്തിന് പിന്നാലെ നാലാം ദിവസം നവജാത ശിശു മരിച്ച സംഭവത്തില്‍, തുടർന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയും മരിച്ചു.
ചാവക്കാട്, എടക്കഴിയൂരില്‍ കല്ലുവളപ്പില്‍ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം.
ആരോഗ്യനില വഷളായതിനെ തുടർന്ന് മുഹ്സിനയെ നാല് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില ഗുരുതരമായതിനാല്‍ തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ചാവക്കാട് പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും.



