
കണ്ണൂർ: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി നാട്ടില്‍ തിരിച്ചെത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കടുത്ത നിലപാടില്‍ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹിയില്‍ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വി ഡി സതീശൻ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി.



