തെരഞ്ഞെടുപ്പിന് കേരളത്തില്‍ തുള്ളി മദ്യം കിട്ടില്ല; 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ദിനത്തിലും മദ്യനിരോധനം

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു.

video
play-sharp-fill

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവില്‍പ്പന നിരോധിക്കാനാണ് തീരുമാനം. ഏപ്രില്‍ 7 വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൂർണമായും നിരോധിക്കും.

വോട്ടെടുപ്പ് ദിനത്തില്‍ നിയമ സംരക്ഷണവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടെണ്ണല്‍ ദിനമായ മെയ് 4 നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നും സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് പൂർണ നിരോധനമുണ്ടാകും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.