
ആലപ്പുഴ: എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 12 സീറ്റുകളിൽ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ഇരവിപുരത്ത് ആര്എസ്പിയിൽ നിന്ന് വന്ന സജി ഡി ആനന്ദ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് 21 സീറ്റിലാണ് മത്സരിച്ചതെന്നും ഇത്തവണ രണ്ട് സീറ്റ് അധികമുണ്ടെന്നും തുഷാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടനാട്ടിൽഎൽഡിഎഫിന്റെതും യുഡിഎഫിന്റെതും പേയ്മെന്റ് സീറ്റാണ്.ഇത് അറിയാത്ത ആരും കുട്ടനാട്ടിലില്ല.ബിഡിജെഎസ് സ്ഥാനാർഥി കുട്ടനാട്ടുകാരനാണ്.യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പണം വിതരണം ചെയ്യുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
കോണ്‍ഗ്രസ് ലിസ്റ്റ് വൈകുന്നത് അവര്‍ക്ക് ദോഷം ചെയ്യും. ഇത്ര പ്രശ്നമുണ്ടായ സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. പ്രചാരണത്തെ ബാധിക്കുമെന്നും പത്ത് ദിവസം പോലും പ്രചാരണത്തിന് ലഭിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
വര്‍ക്കലയിൽ അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ, കോന്നിയിൽ ടിപി സുന്ദരശേൻ, ചേര്‍ത്തലയിൽ അഡ്വ. ആനന്ദരാജ് ടിപി, ഇടുക്കി അഡ്വ. പ്രദീഷ് പ്രഭ, കളമശ്ശേരി എംപി ബിനു, കോതമംഗലം അജി നാരായണൻ, മണ്ണാര്‍ക്കാട് ഐസക്ക് വര്‍ഗീസ്, കൈപ്പമംഗലം അതുല്യ ഘോഷ്, പൊന്നാനി ഇ മനീഷ് എന്നിവരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് ബിഡിജെഎസ് പ്രഖ്യാപിച്ചത്.



