വെഞ്ഞാറമൂട് നാഗരുകുഴിയില്‍ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച്‌ അപകടം; 22 കാരന് ദാരുണാന്ത്യം

Spread the love

വെഞ്ഞാറമൂട് നാഗരുകുഴിയില്‍ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം കാറിലിടിച്ച്‌ അപകടം.അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.

video
play-sharp-fill

സഹയാത്രികയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരൻ കാറിനിടയില്‍ കുടുങ്ങിപോവുകയായിരുന്നു. നാഗരുകുഴി -പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയ ടിപ്പർ ആണ് അപകടത്തില്‍ പെട്ടത്. കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങുകയായിരുന്നു. പിന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പര്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.