നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; മുതിർന്ന നേതാക്കളെ ഒതുക്കി ‘ഇവന്റ് മാനേജ്മെന്റ്’ സംവിധാനത്തെ രാജീവ് ചന്ദ്രശേഖരൻ കൂടെ കൂട്ടിയിരിക്കുകയാണെന്ന് പരാതി

Spread the love

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ- വി. മുരളീധരൻ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിനിർണയത്തിലും മുന്നോട്ടു പോകുന്നുവെന്നാണ് പരാതി.

video
play-sharp-fill

മുതിർന്ന നേതാക്കളെ സ്ഥാനാർഥിനിർണയത്തില്‍ തഴഞ്ഞു അപ്രമാദിത്വത്തോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ മുന്നോട്ടുപോകുന്നതിനെതിരേയാണ് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

മുതിർന്ന നേതാക്കളെ ഒതുക്കി ഇവന്റ് മാനേജ്മെന്റ് സംവിധാനത്തെ കൂടെ കൂട്ടിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖരൻ എന്നാണ് നേതാക്കളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ നേതാക്കള്‍ അസ്വസ്ഥരാണ്.

ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന് എം.ടി. രമേശ് ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തൃശൂരിൽ മല്സരിക്കാനായിരുന്നു എം.ടി രമേശിനു താത്പര്യം. അവിടെ പത്മജ സ്ഥാനാർത്ഥി.

ആദ്യഘട്ടപട്ടികയിൽ എം.ടി. രമേശിന്റെ പേരുണ്ടായിരുന്നില്ല. ഒന്നാം നിര നേതാക്കള്‍ക്കു മാത്രമല്ല , രണ്ടാം നിര നേതാക്കള്‍ക്കും സീറ്റ് നിഷേധിച്ചുകൊണ്ടു ഘടകകക്ഷികള്‍ക്കു വാരിക്കോരി നല്‍കിയതാണ് പ്രശ്നമായിരിക്കുന്നത്. ആർഎസ്‌എസ് നേതൃത്വത്തിനും അഖിലേന്ത്യാതലത്തിലേക്കും ചിലർ പരാതികള്‍ നല്‍കിക്കഴിഞ്ഞു.

ചെങ്ങന്നൂരില് എ.വി. ഗോപകുമാറിനെ സ്ഥാനാര്ഥിയാക്കിയതില് പ്രാദേശിക പാര്ട്ടി നേതാക്കളില് ചിലര് നേതൃത്വത്തിനെ പരാതി അറിയിച്ചു.

എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാർഥി  ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവർത്തകരുടെ പരാതി.

പി. എസ്. ശ്രീധരന് പിളളയോ ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്ഥിയാകുമെന്നു കരുതിയിരുന്ന പ്രവര്ത്തകരാണ് ഗോപകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധമുയര്ത്തുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തില് പോലും തോറ്റു പോയ ഗോപകുമാറിനെ നിയമസഭയില് മത്സരിപ്പിക്കുന്നതു സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്റാണെന്ന വിമര്ശനം പോലും ഒരു വിഭാഗം ബിജെപി പ്രവര്ത്തകര്ക്കിടയില് ശക്തമാണ്.

 

കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ പാര്ട്ടിക്കെതിരെ കടുത്ത പരസ്യ പ്രതികരണം നടത്തിയ നോബിള് മാത്യുവിനെ ബിജെപിക്കു സസ്പെന്ഡ് ചെയ്യേണ്ടിവന്നു.

കാഞ്ഞിരപ്പളളി സീറ്റ് പ്രതീക്ഷിച്ചിരുന്ന ന്യൂനപക്ഷ മോര്ച്ച നേതാവ് നോബിള് മാത്യുവാകട്ടെ കേന്ദ്രമന്ത്രി ജോര്ജ് കുര്യനെയാണ് കുറ്റപ്പെടുത്തുന്നത്. പ്രകാശ് ജാവദേക്കറടക്കം അനുനയത്തിന് ശ്രമിക്കുന്നതിനിടയിൽ ജോര്ജ് കുര്യന് ഇടപെട്ടാണ് തന്നെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തിന്റെ പരാതി. നോബിൾ കാഞ്ഞിരപ്പളളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന്   സൂചനയുണ്ട്.