
എറണാകുളം: കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി.
ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന വലിയൊരു ലഹരി ശൃംഖലയുടെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംശയിക്കുന്നു.
ഇടപാടുകള്‍ക്കായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം.



