
ബംഗളൂരു: ഐപിഎല്‍ സീസൺ മുന്നോടിയായി വിരാട് കോലി ആര്‍സിബി ക്യാമ്പിനൊപ്പം ചേര്‍ന്നു.
കുടുംബത്തോടൊപ്പം ലണ്ടനില്‍ കഴിയുന്ന കോലി ഇന്നലെയാണ് ബെംഗളൂരുവില്‍ എത്തിയത്.
ഐപിഎല്ലിനായി ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ നെറ്റ്സില്‍ കോലി പരിശീലനം നടത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ ആര് സി ബിയെ ആദ്യ കിരീടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് കോലി. 55.75 ശരാശരിയില്‍ 657 റണ്‍സാണ് കോലി കഴിഞ്ഞ സീസണില്‍ നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ എട്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയേഴുകാരനായ കോലി ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാണ്. 267 കളിയില്‍ കോലി എട്ട് സെഞ്ച്വറിയോടെ 8661 റണ്‍സെടുത്തിട്ടുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ നിര്‍ണായക മാറ്റം. പരിക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുന്ന നായകന് പാറ്റ് കമ്മിന്‍സിന് പകരം ഇന്ത്യന്‍ താരം ഇഷാന് കിഷനെ ടീമിന്റെ ഇടക്കാല നായകനായി നിയമിച്ചു. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.



