കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (19/03/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

Spread the love

മേടം :കാര്യങ്ങളില്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറ്റം ഉണ്ടാകാതെ പോകാം. മനസില്‍ സമ്മർദ്ദവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത.
ഇടവം: സുഗമമായ ദിവസം. ശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തും. മത്സരങ്ങളില്‍ നേട്ടം, ആരോഗ്യത്തില്‍ പുരോഗതി, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സാധ്യമാകല്‍ എന്നിവ സന്തോഷം നല്‍കും.

video
play-sharp-fill

മിഥുനം: നല്ല അവസരങ്ങള്‍ കൈവരും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും സന്തോഷകരമായ അനുഭവങ്ങള്‍ നേടാനും സാധ്യത. നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും.

കർക്കടകം: ചില തടസ്സങ്ങള്‍ നേരിടേണ്ടി വരാം. യാത്രകളും സാമ്പത്തിക കാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങം: സൂക്ഷ്മത ആവശ്യമായ ദിവസം. അപകടസാധ്യതകളും നഷ്ടങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച്‌ യാത്രകളില്‍ ജാഗ്രത വേണം.

കന്നി: കാര്യങ്ങളില്‍ വിജയം ഉറപ്പ്. ജോലി, തൊഴില്‍ മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ആരോഗ്യവും മനോനിലയും സ്ഥിരതയോടെ മുന്നോട്ട് പോകും.

തുലാം: നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. പുതിയ അവസരങ്ങള്‍ ലഭിച്ച്‌ മുന്നേറാൻ കഴിയും. ബിസിനസ് മേഖലയില്‍ ലാഭസാധ്യത.

വൃശ്ചികം: തടസ്സങ്ങളും ചെലവുകളും കൂടാൻ സാധ്യത. യാത്രകള്‍ പ്രതീക്ഷിച്ചതുപോലെ ഫലിക്കാതിരിക്കാം. കാര്യങ്ങളില്‍ വൈകല്യങ്ങള്‍ ഉണ്ടാകാം.

ധനു: മികച്ച ദിവസം. മത്സരങ്ങളില്‍ വിജയം, ആരോഗ്യം, അംഗീകാരം എന്നിവ കൈവരും. ആഗ്രഹങ്ങള്‍ പൂവണിയാൻ സാധ്യത.

മകരം: യാത്രകളും ബന്ധങ്ങളും ഗുണകരമാകും. സാമ്പത്തിക നേട്ടവും വിജയവും കൈവരും. അടുത്തവരുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും.

കുംഭം: ചില മാനസിക സമ്മർദ്ദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. പദ്ധതികള്‍ വൈകാനോ തടസ്സപ്പെടാനോ സാധ്യത.

മീനം: വിജയകരമായ ദിവസം. യാത്രകളും ശ്രമങ്ങളും ഫലപ്രദമാകും. ആരോഗ്യവും സന്തോഷവും നിലനില്‍ക്കും