
കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് നേരത്തെ ഗംഗേശാനന്ദ ഹൈക്കോടതി അറിയിച്ചിരുന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിച്ച് കൃത്യതാ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു.
തുടര്‍ന്നാണ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. 2017 നിയമ വിദ്യാർത്ഥിനിയെ കണ്ണംമൂലയിലെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തെങ്കിലും പരാതിക്കാരി മൊഴി നൽകാൻ തയ്യാറായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


