
കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് വ്യക്തമായതോടെ പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ ഫ്ലക്സ് മാറ്റി.
പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സാണ് മാറ്റി സ്ഥാപിച്ചത്. ഇതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വത്തില്‍ സംശയം വന്നിരിക്കുകയാണ്.
ലക്ഷ്മി പ്രിയയുടെ ഫോട്ടോ ഉള്ള ഫ്ലക്സാണ് മാറ്റിയിരിക്കുന്നത്. നരേന്ദ്ര മോദിയും സംസ്ഥാന നേതാക്കളുമുള്ള ഫോട്ടോ പകരം സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ വിഷയത്തില്‍ ട്വന്റി 20 നേതാക്കള്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടർ പട്ടികയില്‍ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയില്‍ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓണ്‍ലൈനായി രേഖകള്‍ സമർപ്പിച്ചാല്‍ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉള്‍പ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തില്‍ ലക്ഷ്മിപ്രിയയും പ്രതികരിച്ചിട്ടില്ല.



