
ദില്ലി: തെക്ക് പടിഞ്ഞാറൻ ഡല്‍ഹിയിലെ മെട്രോപാലത്തിന് സമീപമുള്ള അഞ്ചുനില കെട്ടിടത്തിൽ തീപിടിച്ചു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെനിലയിലും ബേസ്മെന്റിലും വസ്ത്രങ്ങളും സൗന്ദര്യവർദ്ധകവസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണുകളായിരുന്നു.
വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഒരു കുടുംബത്തിലെ ഒമ്പത് മരിച്ചത്. ജീവൻ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹി ഫയർസർവീസിലെ അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടനിർമ്മാണത്തിലെ അശാസ്ത്രീയതും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിന് തടസമായി.
വ്യാപാര ആവശ്യങ്ങള്‍ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.



