നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാൻ കെ സുധാകരൻ?;  നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നീക്കം, കേരള ഹൗസില്‍ നിന്ന് സുധാകരൻ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ.

video
play-sharp-fill

നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. കേരള ഹൗസില്‍ നിന്ന് സുധാകരൻ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാൻ അദ്ദേഹത്തിന് ഹെെക്കമാൻഡ് അനുമതി നല്‍കിയെന്നാണ് സൂചന.

സുധാകരന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ സുധാകരൻ അനുകൂലികള്‍ പ്രകടനവുമായി കഴിഞ്ഞ ദിവസം തെരുവിലറങ്ങിയിരുന്നു. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ സുധാകരൻ അനുകൂല ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കടുത്ത നിലപാട് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതോടെയാണ് കെ സുധാകരന് സീറ്റ് നിഷേധിച്ചത്. ഇന്ന് രാവിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

കെ സുധാകരൻ താല്‍പര്യപ്പെടുന്ന കണ്ണൂരും അടൂർ പ്രകാശിന് താല്‍പര്യമുള്ള കോന്നി മണ്ഡലവും ഒഴിച്ചിട്ടാണ് ഇന്നലെ കോണ്‍ഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഇന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന.