കെ.എം മാണിയുടെ സ്മൃതിമണ്ഡപത്തിലെത്തി സ്മരണ പുതുക്കി പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.

Spread the love

പൂഞ്ഞാർ: പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.

video
play-sharp-fill

കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും സമുന്നത നേതാവുമായ അന്തരിച്ച കെ.എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അദ്ദേഹം തന്റെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സജീവമായി ഇറങ്ങുന്നതിന് മുൻപായി പാർട്ടിയുടെ അമരക്കാരനായിരുന്ന കെ.എം മാണിയുടെ സ്മൃതിമണ്ഡപത്തിലെത്തി സ്മരണ പുതുക്കുകയായിരുന്നു സ്ഥാനാർഥി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ പൂഞ്ഞാർ മണ്ഡലത്തിൽ കൂടുതൽ സജീവമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും, പ്രചാരണം ശക്തമാക്കാനുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം.