
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തില്‍ വിവാദ ഭൂമികൈമാറ്റം.
കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെൻ്റ് ആല്‍ബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നല്കാൻ സർക്കാർ തീരുമാനിച്ചു. 88 സെന്റ് ഭൂമിയാണ് പതിച്ചുനല്‍കുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ഘട്ടത്തില്‍ ഇതേ ഭൂമി പതിച്ചു നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
ഒന്നാം പിണറായി സർക്കാർ നിയമിച്ച എ കെ ബാലൻ ഉപസമിതി മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് സർക്കാരിന്റെ ഇപ്പോഴുള്ള പുതിയ ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത, സാമുദായിക സംഘടനകളെ പ്രീണിപ്പെടുത്താൻ വേണ്ടി അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന മന്ത്രിസഭയിലാണ് സെൻ്റ് ആല്‍ബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നല്കാൻ ആദ്യ തീരുമാനം എടുത്തത്. ഇത് വലിയ വിവാദമായി.
ഒന്നാം പിണറായി സർക്കാർ നിയമിച്ച എകെ ബാലൻ ഉപസമിതിയാണ് ഈ മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയത്. ഭൂമി കൈമാറ്റത്തില്‍ സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. അന്ന് ഒന്നാം പിണറായി സർക്കാർ അംഗീകരിച്ച തിരുമാനം തിരുത്തിയാണ് ഇപ്പോഴുള്ള അവസാന മന്ത്രിസഭയിലെ ഉത്തരവ് വന്നിരിക്കുന്നത്.



