നോക്കുകുത്തിയായി സംസ്ഥാന സെക്രട്ടേറിയേറ്റ്..! സിപിഎം കടന്നുപോകുന്നത് ഏറ്റവും വലിയ സംഘടനാ പ്രതിസന്ധിയിലൂടെ; സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കള്‍തന്നെ രംഗത്ത്; ബോധപൂർവമായ വീഴ്ച വരുത്തിയെന്ന് ആരോപണം; എല്ലാം ഗോവിന്ദന് നേരേ…

Spread the love

തിരുവനന്തപുരം: കാലാകാലങ്ങളിലെ വിഭാഗീയത ഒഴിച്ചുനിർത്തിയാല്‍ സിപിഎം അതിന്റെ സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.

video
play-sharp-fill

പാർട്ടിയുടെ ശക്തിദുർഗങ്ങളായ കണ്ണൂരിലും ആലപ്പുഴയിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കള്‍തന്നെ അഴിമതിയാരോപണം ഉള്‍പ്പെടെ ഉന്നയിച്ചു ചെങ്കൊടി മാറ്റിപ്പിടിക്കേണ്ട സ്ഥിതിയിലെത്തി. നിസാരമായി പരിഹരിക്കാവുന്ന കാര്യങ്ങളില്‍ ഇടപെടാതെ സിപിഎം സംസ്ഥാന നേതൃത്വം ബോധപൂർവമായ വീഴ്ച വരുത്തിയെന്ന ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തന്നെയാണ് ഇതിനെല്ലാം കാരണഭൂതനായി കാണുന്നതും.

ആലപ്പുഴയില്‍ മുതിർന്ന നേതാവായ ജി. സുധാകരൻ സിപിഎം വിട്ടതും യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാകുന്നതും പാർട്ടിക്കു വലിയ പ്രഹരമാണ്. സുധാകരൻ പോയാല്‍ നൂറു സുധാകരന്മാർ ഇനിയും വരുമെന്ന അമ്പലപ്പുഴയിലെ എംഎല്‍എയും നിലവില്‍ സ്ഥാനാർഥിയുമായ എച്ച്‌. സലാമിന്റെ പ്രസംഗം അത്ര ആവേശത്തോടെയല്ല ആലപ്പുഴക്കാർ ശ്രവിച്ചത്.സുധാകരന്റെ പിണക്കം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനോ വലിയ താത്പര്യമുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടാണ് ആലപ്പുഴയില്‍ ഉണ്ടായിരുന്നിട്ടും സുധാകരനെ കാണാനോ ഫോണില്‍ സംസാരിക്കാനോ മുഖ്യമന്ത്രി തയാറാകാതിരുന്ന ത്. ഒരു പക്ഷേ എം.വി. ഗോവിന്ദൻ സുധാകരനെ വീട്ടില്‍ പോയി കണ്ടിരുന്നുവെങ്കില്‍ അദ്ദേഹം സിപിഎം വിടില്ലെന്നുള്ളത് ഉറപ്പായിരുന്നു. വീട്ടിലെത്തിയ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയോട് എന്തെങ്കിലും ഒന്നു പറയാൻ പോലും അദ്ദേഹം മനസു കാണിച്ചില്ല.

ഒടുവില്‍ പാർട്ടിയുടെ ഈറ്റില്ലമായ ആലപ്പുഴയിലെ മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ടു. തെരഞ്ഞെടുപ്പില്‍ സുധാകരൻ ഇഫക്‌ട് എത്രത്തോളം സിപിഎമ്മിനെ ദോഷമായി ബാധിക്കുമെന്ന് നിലവിലെ അവസ്ഥയില്‍ പറയാൻ കഴിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സുധാകരൻ സിപിഎം വിട്ടതു ജില്ലയിലെ പാർട്ടിയില്‍ വലിയ പൊട്ടിത്തെറി സൃഷ്ടിക്കുമെന്നുള്ളത് ഉറപ്പാണ്.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റില്‍ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനു സ്വീകാര്യത കുറവായിരുന്നുവെന്നാണു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ ടി.കെ. ഗോവിന്ദൻ പറഞ്ഞത്. ഭാര്യയെ സ്ഥാനാർഥിയാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടുവെന്നും കഴിഞ്ഞ ദിവസം പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ പരസ്യമായി പറഞ്ഞിരുന്നു. സിപിഎമ്മില്‍ ഒരുകാലത്തും സംഭവിക്കാത്ത ഗുരുതരമായ ആരോപണമാണു സംസ്ഥാന സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിലെ പാർട്ടിക്കാകെ ടി.കെ. ഗോവിന്ദന്റെ പത്രസമ്മേളനത്തിലെ ആക്ഷേപങ്ങള്‍ വലിയ നാണക്കേടുണ്ടാക്കി.

ആക്ഷേപങ്ങള്‍ക്കു മറുപടി പറയാൻ പോലും നേതാക്കള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണു കണ്ടത്. മുന്പെങ്ങും കണ്ണൂരിലെ സിപിഎമ്മില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായതായി കണ്ടിട്ടില്ല. പിണറായി വിജയൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതില്‍ നേതാക്കള്‍ എതിർപ്പ് അറിയിച്ചിരുന്നു. എന്നിട്ടും തിരുത്തിയില്ലെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്.