വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന്‍ സിംഗപ്പൂരില്‍ അറസ്റ്റില്‍

Spread the love

സിംഗപ്പൂര്‍: വിമാനത്തിനുള്ളില്‍ വെച്ച്‌ എയര്‍ഹോസ്റ്റസിന് നേരെ ലെംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ പൗരന്‍ സിംഗപ്പൂരില്‍ അറസ്റ്റിലായി.

video
play-sharp-fill

മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആള്‍ക്കെതിരെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വച്ച്‌ ഇയാള്‍ ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു.

ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഇയാള്‍ ശല്യപ്പെടുത്തുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു.
വിമാനത്തില്‍ വച്ചു പ്രതി, തന്റെ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച്‌ യുവതിയുടെ പിന്‍ഭാഗത്ത് മനഃപൂര്‍വം സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ എയര്‍ഹോസ്റ്റസ് ബഹളം വയ്ക്കുകയും പ്രതിയെ താക്കീത് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. യുവതി ബഹളം വച്ചിട്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നെന്നും സിംഗപ്പൂര്‍ പൊലീസ് പറുന്നു. യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്.