നിയമസഭാ പോരിന് കോൺഗ്രസിൽ നിന്ന് 9 വനിതകൾ;സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതൽ രമ്യ ഹരിദാസ് വരെ

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉൾപ്പെടുന്ന ഈ പട്ടികയിൽ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതൽ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസ് വരെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്.

video
play-sharp-fill

വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തിൽ ഉഷ വിജയനും, കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ വിദ്യ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.

പാലക്കാട് ജില്ലയിലെ കോങ്ങാട് (SC) മണ്ഡലത്തിൽ കെ.എ. തുളസിയും, എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസും ജനവിധി തേടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലെ അതിശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായ അരൂരിൽ ഷാനിമോൾ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തിൽ അഡ്വ. മുത്താര രാജുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.

കൊല്ലം ജില്ലയിൽ രണ്ട് പ്രമുഖ വനിതാ നേതാക്കളാണ് പട്ടികയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ കൊട്ടാരക്കരയിൽ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (SC) മണ്ഡലത്തിലാണ് മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.