
കോട്ടയം: തിരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തത് രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ഒരു പോലെ സന്തോഷം നല്‍കുന്നു.25-ാം ദിവസം പോളിംഗ് ബൂത്തിലേയ്ക്ക് .
പുതുമുഖങ്ങള്‍ അല്‍പ്പം കൂടുതല്‍ ഓടണമെങ്കിലും ചുട്ടുപൊള്ളുന്ന പകലിലും മിന്നലോടുകൂടിയ മഴക്കാലത്തും വോട്ട് തേടാനുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്ത്തിരഞ്ഞെടുപ്പ് നേരത്തെയായത് നല്ലതെന്ന നിഗമനമാണ് ഇവർക്ക്. വേനല്‍ മഴ പ്രവചനമുണ്ടെങ്കിലും ഏതാനും ദിവസമായി പകല്‍ കത്തുകയാണ്.
മഴ പെയ്താലും വരും ദിവസങ്ങളില്‍ ചൂട് കൂടാനുള്ള സാദ്ധ്യത നിരീക്ഷകർ പങ്കുവയ്ക്കുന്നു. അള്‍ട്രാ വയലറ്റ് ഇൻഡെക്സ് കൂടിയ കോട്ടയത്ത് പകല്‍ പ്രചാരണം കഠിനമാണ്. വേനല്‍ മഴ ചൂടിന് താത്കാലിക ആശ്വാസം പകരുമെങ്കിലും മഴയ്‌ക്കൊപ്പമെത്തുന്ന മിന്നലും കാറ്റും സ്ഥാനാർഥികള്‍ക്കും പ്രവർത്തകർക്കും ആശങ്കയാകും. പ്രചാരണം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നേക്കാം. അപകടങ്ങളില്‍ നിന്നൊഴിവാകാൻ ജാഗ്രത പാലിക്കേണ്ടി വരും.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ രോഗങ്ങള്‍ക്കും വഴി തുറക്കും. വെള്ളം കുടിച്ച് നിർജലീകരണം ഒഴിവാക്കണം. അതിവേഗം തളരുമെന്നതിനാല്‍ പ്രത്യേക ഭക്ഷണക്രമവും പാലിക്കണം. വിയർത്ത് കുളിക്കുന്നത് ഒഴിവാക്കാൻ ദിവസവും അധിക വസ്ത്രങ്ങളും കരുതണം.റംസാൻ നോമ്ബിന് ഈയാഴ്ച അവസാനമാകും, ക്രൈസ്തവരുടെ 50 നോമ്ബ് മൂന്നാഴ്ച കൂടി നീളും. നോമ്ബ് കാലം പ്രവർത്തകർക്കു വെല്ലുവിളിയാണ്.റംസാൻ, പെസഹാവ്യാഴം, ദു:ഖവെള്ളി, ഈസ്റ്റർ, വിഷു ദിനങ്ങളില്‍ പരസ്യ പ്രചാരണം ഒഴിവാക്കാറാണ് പതിവ്.
സാമ്ബത്തിക ലാഭം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസം കുറഞ്ഞതോടെ ചെലവാക്കേണ്ട പണത്തിലും കുറവുണ്ടാവും. മൂന്ന് മുതല്‍ ആറ് കോടിവരെയാണ് ശരാശരി തിരഞ്ഞെടുപ്പ് ചെലവ്. പോസ്റ്ററുകളും ഫ്ളക്സുകളും ഉടനെ നിരക്കും.
പ്രമുഖ നേതാക്കളില്ലാത്ത തിരഞ്ഞെടുപ്പ്
സംസ്ഥാനം മുഴുവൻ ഓടിനടന്ന് പ്രചാരണം നടത്തിയ ഉമ്മൻചാണ്ടിയും കാനംരാജേന്ദ്രനും ഇല്ലാത്ത ആദ്യനിയമസഭാ തിരഞ്ഞെടുപ്പിനാണ് ജില്ല ഒരുങ്ങുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസല്‍, ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പ്രിൻസ് ലൂക്കോസ്, മുൻ എം.എല്‍.എ പി.എം. മാത്യു എന്നിവരും ഈ നിയമസഭാ കാലത്താണ് മരിച്ചത്.
നിലവിലെ എം.എല്‍.എമാർ;എല്‍.ഡി.എഫ്ഏറ്റുമാനൂർ – വി.എൻ വാസവൻ ചങ്ങനാശേരി – ജോബ് മൈക്കിള്‍ കാഞ്ഞിരപ്പള്ളി- ഡോ.എൻ . ജയരാജ്വ ക്കം- സി.കെ ആശ,പൂഞ്ഞാർ- സെബാസ്റ്റ്യൻ കുളത്തുങ്കല്‍യു.ഡി.എഫ്കോ ട്ടയം – തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുതുപ്പള്ളി – ചാണ്ടി ഉമ്മൻ ,കടുത്തുരുത്തി – മോൻസ് ജോസഫ് പാലാ- മാണി.സി കാപ്പൻ
മാണിയുടെ ഓർമ്മ ദിനത്തില്‍ പാലാ ബൂത്തിലേയ്ക്ക് 1965 മുതല്‍ 2019 വരെ പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ ഏഴാം ഓർമ്മ ദിനത്തില്‍ പാലാ പോളിംഗ് ബൂത്തിലേയ്ക്ക്. 2019 ഏപ്രില്‍ 9നാണ് കെ.എം മാണി വിട പറഞ്ഞത്. 1965ല്‍ പാലാ മണ്ഡലം രൂപീകൃതമായ ശേഷമുള്ള 16-ാമത് തെരഞ്ഞെടുപ്പാണ് പാലായില്‍ ഏപ്രില്‍ 9ന് നടക്കുക.
അതിവേഗം സ്ഥാനാർത്ഥി നിർണയത്തിലേയ്ക്ക്
കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രണ്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളേയും കണ്ടെത്താനാകുമെന്ന പ്രതീക്ഷിയിലാണ് മുന്നണികള്‍. വൈക്കമൊഴികെ സിറ്റിംഗ് സീറ്റുകളില്‍ നിലവിലെ എം.എല്‍.എമാർതന്നെയാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയാവാനുണ്ട്. എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പൂർത്തിയായപ്പോള്‍, യു.ഡി.എഫിലും എൻ.ഡി.എയിലും ചർച്ചകള്‍ അവസാന ഘട്ടത്തിലാണ്. യു.ഡി.എഫില്‍ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളില്‍ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനും ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്, പകരം പൂഞ്ഞാർ നല്‍കുമോയെന്ന് വ്യക്തതയില്ല. വൈക്കത്ത് ആദ്യ ഘട്ടം മുതല്‍ സണ്ണി എം.കപിക്കാടിന്റെ പേരാണ് പരിഗണനയിലുള്ളതെങ്കിലും പ്രാദേശിക എതിർപ്പ് രൂക്ഷമാണ്.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ, കടുത്തുരുത്തിയില്‍ മോൻസ് ജോസഫ്, പാലായില്‍ മാണി സി.കാപ്പൻ എന്നിവർ പ്രചാരണം ആരംഭിച്ചു. ചങ്ങനാശേരിയില്‍ ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ആകുമെന്ന് ഏതാണ്ട് ഉറപ്പായി.എല്‍.ഡി.എഫില്‍, സിറ്റിംഗ് എം.എല്‍.എമാരായ വി.എൻ.വാസവൻ, ജോബ് മൈക്കിള്‍, സെബാസ്റ്റ്യൻ കുളത്തിങ്കല്‍ എന്നിവർ മത്സരിക്കും. വൈക്കത്ത് സി.കെ. ആശയ്ക്കു പകരം എത്തിയ പി. പ്രദീപ് പ്രചാരണം തുടങ്ങി. കോട്ടയത്ത് സി.പി.എമ്മിലെ കെ. അനില്‍കുമാറും പുതുപ്പള്ളിയില്‍ കെ.എം. രാധാകൃഷ്‌ണനുംമത്സരിക്കും. പാലായില്‍ ജോസ് .കെ മാണിയും കടുത്തുരുത്തിയിൽ നിർമ്മല ജിമ്മിയും മത്സരിക്കും.
. എൻ.ഡി.എയില്‍ പാലായില്‍ ഷോണ്‍ ജോർജ് ഒരു വട്ടം പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. പൂഞ്ഞാറിൽ പി.സി.ജോർജ് മത്സരിക്കും. . ബി.ഡി.ജെ.എസിന് കടുത്തുരുത്തി വിട്ടുകൊടുക്കാനുള്ള സാദ്ധ്യതയുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിസമ്മതം പ്രകടിപ്പിച്ചാല്‍ മാത്രം മറ്റൊരാള്‍ സ്ഥാനാർഥിയാകും.വി.എൻ. മനോജ്, എൻ.ഹരി എന്നിവരിലൊരാള്‍ക്കു നറുക്കു വീഴാം. പുതുപ്പള്ളിയില്‍ എൻ. ഹരിയുടെയും കോട്ടയത്തു ലിജിൻ ലാലിന്റെയും ചങ്ങനാശേരിയില്‍ ബി. രാധാകൃഷ്ണമേനോന്റെയും പേരുകള്‍ക്കാണ് പരിഗണന.



