വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ വൈദ്യുതി നിരക്കില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടോ?; വിശദീകരണവുമായി കെഎസ്‌ഇബി.

Spread the love

തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കില്‍ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കെഎസ്‌ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്‌ഇബി അറിയിച്ചു.

video
play-sharp-fill

പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കള്‍ക്കും എല്ലാ വിഭാഗം എച്ച്‌ടി/ഇഎച്ച്‌ടി ഉപഭോക്താക്കള്‍ക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്‌ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ബില്ലിങ് തീരുമാനിക്കുന്നത്.

 

250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ നോർമല്‍ സോണ്‍ ആയി കണക്കാക്കും. ഈ സമയത്ത് ഗാർഹിക താരിഫിനേക്കാള്‍ 10 ശതമാനം കുറവ് നിരക്ക് മാത്രമേ ഈടാക്കൂ. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ നാല് മണിക്കൂർ സമയം പീക് സോണാണ്. ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഗാർഹിക താരിഫിനേക്കാള്‍ 25 ശതമാനം കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും. രണ്ടിരട്ടിയോ മൂന്നിരട്ടിയോ ബില്‍ നല്‍കണമെന്നത് തെറ്റായ പ്രചാരണമാണെന്ന് കെഎസ്‌ഇബി അറിയിക്കുന്നു. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഗാർഹിക താരിഫ് നിരക്കില്‍ തന്നെ വൈദ്യുതി ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അനാവശ്യ ലൈറ്റുകള്‍ അണയ്ക്കുക, കൂടുതല്‍ പവർ എടുക്കുന്ന ഉപകരണങ്ങള്‍ ഒഴിവാക്കുക, എസി 25 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുക, എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യാം. ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങിയവ വൈകുന്നേരം ആറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കി പകല്‍ സമയത്ത് ഉപയോഗിച്ചാല്‍ 35 ശതമാനത്തിലേറെ തുക ലാഭിക്കാമെന്നും കെഎസ്‌ഇബി ഓർമിപ്പിക്കുന്നു.

 

20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കള്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ നാല് മണിക്കൂർ 50 ശതമാനം അധിക നിരക്ക് നല്‍കണം. എന്നാല്‍ വ്യാവസായിക സ്ഥാപനങ്ങള്‍ മിക്കവയും പകലാണ് പ്രവർത്തിക്കുന്നത് എന്നതിനാല്‍ ഈ വർദ്ധന കാര്യമായി ബാധിക്കില്ലെന്നാണ് കെഎസ്‌ഇബിയുടെ വിശദീകരണം.