ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിക്കെതിരെ കേസെടുത്ത് പൊലീസ്; 500 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Spread the love

ആലപ്പുഴ: പാർട്ടി വിട്ട ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പുന്നപ്ര പൊലീസ് സ്വമേധയാ കേസെടുത്തത്.

അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ഉള്‍പ്പെടെ പ്രകടനം നടത്തിയ 500 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുധാകരനെതിരെ സിപിഎം ബഹുജനറാലി സംഘടിപ്പിച്ചത്.

എന്നാല്‍ പറവൂരില്‍ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളിയായിരുന്നു ജി സുധാകരന്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ആളെ കൂട്ടാനായില്ലെന്നായിരുന്നു സുധാകരൻ്റെ വിമർശനം.