യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! എറണാകുളം ജംഗ്ഷനില്‍ പ്ലാറ്റ്‌ഫോം നവീകരണം: നാളെ മുതല്‍ ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം; മെമു, പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കി

Spread the love

കൊച്ചി: എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനെത്തുടർന്ന് നാളെ മുതല്‍ ട്രെയിൻ സർവീസുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

മാർച്ച്‌ 18 മുതല്‍ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാർ മുൻകൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീകരണ കാലയളവില്‍ പാലക്കാട്-എറണാകുളം മെമു ആലുവയില്‍ സർവീസ് അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു 26 വരെ ആലുവയില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ഈ ദിവസങ്ങളില്‍ കോട്ടയം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ വഞ്ചിനാട് എക്സ്പ്രസ് സർവീസ് ഉണ്ടായിരിക്കില്ല.

വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിന് പകരം ആലുവയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ ഈ ട്രെയിൻ സർവീസ് നടത്തില്ല.

കൂടാതെ, ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളില്‍ 30 മിനിറ്റ് വൈകിയായിരിക്കും ഓടുക. പ്ലാറ്റ്‌ഫോം നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി സർവീസുകള്‍ പഴയപടിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.