
കോട്ടയം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻ എസ് എസ്.
ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങള്‍ക്കും യൂണിയനുകള്‍ക്കും എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ കർശന നിർദ്ദേശം നല്‍കി സർക്കുലർ പുറപ്പെടുവിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്ന തരത്തിലുള്ള പരിപാടികള്‍ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
എല്ലാ ഘടകങ്ങളും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻ എസ് എസിന്‍റെ പ്രഖ്യാപിത നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ എസ് എൻ ഡി പിയുമായി സാമുദായിക ഐക്യനീക്കത്തിന് എൻ എസ് എസ് സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. സമദൂരമെന്ന നിലപാടില്‍ വെള്ളം ചേരാതിരിക്കാനീണ് പിന്മാറ്റം എന്നായിരുന്നു എൻ എസ് എസ് ജനറല്‍ സെക്രട്ടറി അന്ന് വ്യക്തമാക്കിയത്.



