ഇനി കറിവേപ്പില ഇങ്ങനെ കൃഷി ചെയ്തുനോക്കൂ..; വീട്ടിൽ തന്നെ തഴച്ചു വളരും

Spread the love

കഴിക്കുന്ന ഭക്ഷത്തില്‍ നിന്ന് പലരും ഒഴിവാക്കുമെങ്കിലും അടുക്കളത്തോട്ടത്തില്‍നിന്ന് മാറ്റിനിർത്താൻ കഴിയാത്തതും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതുമായ ഇലയാണ് കറിവേപ്പില.കറികളുടെയും മറ്റ് ഭക്ഷ്യവിഭവങ്ങളുടെയും രുചിക്കും മണത്തിനും കറിവേപ്പിലകള്‍ക്ക് പകരംവെക്കാൻ മറ്റൊന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്കാവശ്യമുള്ള കറിവേപ്പില വീട്ടില്‍ കൃഷി ചെയ്യാം.

video
play-sharp-fill

കറികളുടെയും മറ്റ് ഭക്ഷ്യവിഭവങ്ങളുടെയും രുചിക്കും മണത്തിനും കറിവേപ്പിലകള്‍ക്ക് പകരംവെക്കാൻ മറ്റൊന്നില്ല. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്കാവശ്യമുള്ള കറിവേപ്പില വീട്ടില്‍ കൃഷി ചെയ്യാം. ‘മുറയ കൊയ്ൻജി'(Murraya Koenigi) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണല്‍ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26-27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയില്‍ ഇത് നന്നായി വളരുന്നു.

ദഹനശക്തി വർധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വർധിപ്പിക്കുന്നതിനുമായി കറികളില്‍ ചേർക്കുന്ന സുഗന്ധപത്രമാണ് കറിവേപ്പില. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിപണിയില്‍ ലഭ്യമാകുന്ന കറിവേപ്പിലയില്‍ ഡിഡിറ്റി, പ്രൊഫനോഫോസ്, ബൈഫെന്ത്രിൻ, കാർബോഫുറാൻ, ഫെൻപ്രൊപാത്രിൻ തുടങ്ങിയ മാരക കീടനാശിനികള്‍ കണ്ടെത്തിയിട്ടുണ്ട്. ആതിനാല്‍ ഇപ്രകാരം ഉല്‍പാദിപ്പിച്ച കറിവേപ്പില ആരോഗ്യത്തിനു തന്നെ പ്രശ്നം സൃഷ്ടിക്കും. അതുകൊണ്ട് ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായ കറിവേപ്പില കഴിവതും വീടുകളില്‍ തന്നെ നട്ടു വളർത്തി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി രീതി

കുഴിയുടെ വലുപ്പം: 30 സെ.മീ X 30 സെ.മീ X 30 സെ.മീ. അകലം: 4 X 4 മീറ്റർ വളപ്രയോഗം അടിവളം- കാലിവളം 10 കി.ഗ്രാം / കുഴി മേല്‍വളം – എൻപികെ 60:80:40 ഗ്രാം / ചെടി / വർഷം.

പരിചരണം

ചെടിക്ക് ഒരു മീറ്റർ ഉയരമെത്തുമ്ബോള്‍ ‘അഗ്രമുകുളം’ (Terminal bud) മുറിക്കണം. ഇപ്രകാരം ചെയ്യുന്നത് വശങ്ങളില്‍ നിന്നും ശിഖരങ്ങള്‍ പൊട്ടുന്നതിന് സഹായിക്കും. 5-6 ശിഖരങ്ങള്‍ ഒരു ചെടിയില്‍ നിർത്തുക.

കീടങ്ങള്‍

സാധാരണ ഗതിയില്‍ വീട്ടാവശ്യത്തിനുപയോഗിക്കുന്ന കറിവേപ്പിലയില്‍ രാസകീടനാശിനികള്‍ പൂർണമായും ഒഴിവാക്കണം. എന്നാല്‍ കറിവേപ്പിലയെ ആക്രമിക്കുന്ന കീടങ്ങളായ നാരകശലഭം, സില്ലിഡ് എന്നിവ മൂലമുണ്ടാകുന്ന ആക്രമണം തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ 2% വീര്യമുള്ള വേപ്പെണ്ണ- വെളുത്തുള്ളി- സോപ്പു ലായനി, പുകയില കഷായം ഇവയില്‍ ഏതെങ്കിലും തളിച്ച്‌ ഈ കീടങ്ങളെ നിയന്ത്രണ വിധേയമാക്കാം.

വിളവെടുപ്പ്

12 മാസങ്ങള്‍ക്കു ശേഷം ആദ്യ വിളവെടുപ്പ് നടത്താം.

∙ ഔഷധ ഗുണങ്ങള്‍

1. ദഹനശക്തി വർധിപ്പിക്കുന്നു.

2. അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു.

3. കറിവേപ്പില പാലില്‍ ഇട്ട് വേവിച്ച്‌ അരച്ച്‌ വിഷജന്തു കടിച്ചിടത്ത് പുരട്ടിയാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. 4. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷശമനത്തിന് നല്ലതാണ്.

5. വായു ശമിപ്പിക്കുന്നു.

6. ആഹാരത്തിന് സ്വാദ് നല്‍കുന്നു.

7. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ ഒരു മാസം പതിവായി കഴിച്ചാല്‍ അലർജി ശമിക്കും.