കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങൾ ആർക്കൊപ്പം? എൻ ഡി എ നില മെച്ചപ്പെടുത്തുമോ? കേരളത്തിലെ ശ്രദ്ധാകേന്ദ്രം പാലാ തന്നെ.

Spread the love

കോട്ടയം: ഒന്‍പതു നിയമ സഭാ മണ്ഡലങ്ങള്‍ ഉള്ള കോട്ടയം ഇക്കുറി ആര്‍ക്കൊപ്പം നല്‍ക്കും.
എല്‍.ഡി.എഫ് അനുകൂല തരംഗം വീശിയടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും അഞ്ചു മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്.
പുതുപ്പള്ളിയും കോട്ടയവും പാലായും കടുത്തുരുത്തിയും യു.ഡി.എഫിനൊപ്പം നിന്നു.

video
play-sharp-fill

ഇക്കുറി ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ ചലനമുണ്ടാക്കി താമര വിരിയിക്കാന്‍ എന്‍.ഡി.എ. കൂടി എത്തുന്നതോടെ ആവേശം ഉയരും.
ഇക്കുറി യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്നതാണു തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍.

ജില്ലാ പഞ്ചായത്തില്‍
യു.ഡി.എഫ് – 16, എല്‍.ഡി.എഫ് ഏഴ്. ബ്ലോക്ക് പഞ്ചായത്ത്
യു.ഡി.എഫ് ഒമ്പത്, എല്‍.ഡി.എഫ് രണ്ട്. നഗരസഭകളില്‍ ആറും യു.ഡി.എഫ്. പഞ്ചായത്തില്‍ യു.ഡി.എഫ് 41, എല്‍.ഡി.എഫ് 27, എന്‍.ഡി.എ മൂന്ന് എന്നിങ്ങനെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നിണികളുടെ പ്രകടനം.
ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്റെ മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ഇടതുപക്ഷം ഭരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ജില്ലയില്‍ എല്‍.ഡി.എഫ് മാത്രമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വൈക്കത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ സി.കെ.ആശയ്ക്ക് പകരം പി.പ്രദീപ് പ്രചരണം തുടങ്ങി.
സി.പി.എം മത്സരിക്കുന്ന പുതുപ്പള്ളി, കോട്ടയം സീറ്റുകളില്‍ കെ.എം. രാധാകൃഷ്ണനും കെ. അനില്‍കുമാറുമാണ് സ്ഥാനാര്‍ത്ഥികള്‍.
കേരളാ കോണ്‍ഗ്ര് എമ്മില്‍ സിറ്റിങ് എം.എല്‍.എമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത.

യു.ഡി.എഫിലും സിറ്റിങ് എം.എല്‍.എമാര്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. പാലായില്‍ മാണി സി. കാപ്പന്‍, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മത്സരിക്കും.
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നു ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും.

ഇവിടെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന വിവരം. യു.ഡി.എഫില്‍ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, വൈക്കം സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്തുന്നതേയുള്ളൂ. എൻ.ഡി.എ യില്‍ നിന്നു ഷോണ്‍ ജോർജ് മാത്രമാണ് സീറ്റ് ഉറപ്പിച്ചത്.

കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ജില്ലയില്‍ /നിന്നുള്ള സ്റ്റാര്‍ മണ്ഡലം പാലായാകും.
പാലായില്‍ മാണി സി.കാപ്പനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ഇവിടേക്ക് എല്‍ഡിഎഫ് സ്ഥാനാർഥിയി ജോസ് കെ.മാണി കൂടി എത്തിയാല്‍ തീപാറും പോരാട്ടമാകും നടക്കുക