കടുത്തുരുത്തിയിൽ സ്ഥാനാർത്ഥി നിർണയം ഉടക്കിയാൽ നിഷ ജോസ് കെ.മാണിയെ മത്സരിപ്പിക്കാൻ ആലോചന: പാലായിൽ ജോസ് തന്നെ സ്ഥാനാർത്ഥി

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകള്‍ അവസാനഘട്ടത്തിലേക്ക്.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. ഇതോടെ കടുത്തുരുത്തിയിലെ തർക്കം പരിഹരിക്കാൻ നിഷ ജോസ് കെ. മാണിയെ രംഗത്തിറക്കാൻ പാർട്ടിയില്‍ ആലോചന നടക്കുന്നു.
കടുത്തുരുത്തി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിഷ ജോസ് കെ. മാണിയുടെ പേര് ഉയർന്നു വരുന്നത്.
ജോസ് കെ. മാണി കടുത്തുരുത്തിയിലേക്ക് മാറുമെന്ന പ്രചാരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും, പാലായില്‍ തന്നെ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ബേസില്‍ പോളിനെ പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ കേരള കോണ്‍ഗ്രസ് (എം) താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
[2:20 PM, 3/16/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid

video
play-sharp-fill