
കോതമംഗലം: യു ഡി എഫ് പ്രവർത്തകർ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക്.വടാട്ടുപാറയിലാണ് സംഭവം. കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പ് കോണ്‍ഗ്രസ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
ഇരുവിഭാഗങ്ങളും തമ്മിലെ തർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘർഷത്തില്‍ ഇരുവിഭാഗത്തിന്നും പരുക്കേറ്റു. പി ജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫിൻ്റെ സാന്നിധ്യത്തിലായിരുന്നു ടീം യു ഡി എഫ് തമ്മില്‍ തല്ലിയത്.
വടാട്ടുപാറയിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മണ്ഡലം കണ്വെൻഷൻ ആയിരുന്നു വേദി.
കണ്വെൻഷന് ആളുകള്‍ കുറവായതിനെ തുടർന്ന് സ്ഥാനാർത്ഥിയും ജോസഫ് വിഭാഗം നേതാവുമായ ഷിബു തെക്കുംപുറം എൻറെ നാട് എന്ന സംഘടനയുടെ പ്രവർത്തകരെ വിളിച്ചുവരുത്തി. ഷിബു തെക്കുംപുറം ചെയർമാനായയുള്ള കൂട്ടായ്മയാണ് എൻറെ നാട്. ഇവരില്‍ ചിലർ കോണ്‍ഗ്രസ് പ്രവർത്തകർ ആയതാണ് തർക്കത്തിന്റെ തുടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് പരിപാടിയിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകരെ വിളിച്ചു വരുത്തിയതിനെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. തർക്കം കയ്യാങ്കളിലേക്കും തെരുവ് യുദ്ധത്തിലേക്കും നീങ്ങുകയായിരുന്നു.
സംഘർഷത്തില്‍ ഇരുവിഭാഗത്തിലും വിഭാഗത്തില്‍പ്പെട്ട ആറു പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേരള കോണ്‍ഗ്രസ് നേതാവും പിജെ ജോസഫിന്റെ മകനുമായ അപു ജോണ്‍ ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രവർത്തകർ തെരുവില്‍ തമ്മില്‍ തല്ലിയത്.



