
തൃശൂര്‍: തൃശൂരില്‍ ഇത്തവണ വിഎസ്. സുനില്‍ കുമാറിന് സീറ്റില്ല. തൃശൂരില്‍ എന്നല്ല കേരളത്തിലെ 25 സിപിഐ സ്ഥാനാര‍്ത്ഥികളില്‍ ഇക്കുറി വിഎസ് സുനില്‍കുമാറില്ല.
ഇതിന് കാരണം തൃശൂരിലെ പൂരം കലക്കിയതിനെക്കുറിച്ച് വാചാലനായത് മൂലമാണെന്ന് കരുതുന്നു. സുരേഷ് ഗോപിയ്‌ക്കെതിരായ പരാജയം താങ്ങാനാവാതെ സുനില്‍ തന്റെ പരാജയത്തിന് കാരണം സിപിഎമ്മാണെന്നും മനപൂര്‍വ്വം തൃശൂര്‍പൂരം കലക്കിയ പൊലീസാണെന്നും ആരോപിച്ചിരുന്നു.
പൊലീസിന്റെ പൂരം കലക്കല്‍ നടപടിക്ക് പിന്നില്‍ സിപിഎം ബന്ധവും സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. എന്തായാലും ഇതും കൂടിയായപ്പോഴാണ് സുനില്‍ കുമാറിനെ ഒഴിവാക്കണമെന്ന നിര്‍ദേശം ശക്തമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകരം ആലങ്കോട് ലീലാകൃഷ്ണനെയാണ് തൃശൂരില്‍ സ്ഥാനാര‍്ത്ഥിയാക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാര‍്ത്ഥി പത്മജ ആണെങ്കില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മത്സരത്തിന് മുമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നും ചിലര്‍ വിലയിരുത്തുന്നു.
മൂന്ന് വട്ടം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന സിപിഐയുടെ പൊതുനയവും വിഎസ് സുനില്‍കുമാറിന് വിനയായി. പി തിലോത്തമന്‍, വിഎസ് സുനില്‍ കുമാര്‍, ഇഎസ് ബിജിമോള്‍, കെ രാജു, സി ദിവാകരന്‍ എന്നിവര്‍ മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവരാണ്. ഇവരില്‍ ആര്‍ക്കെങ്കിലും ഇളവുകള്‍ വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും ഇവര്‍ക്ക് ഇളവ് നല്‍കിയില്ല.



