‘വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും തുടർച്ചക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം; കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്’; ധര്‍മ്മടത്ത് മൂന്നാം തവണയും ജനവിധി തേടാൻ പിണറായി വിജയൻ

Spread the love

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം ശക്തമാകുന്നു.

video
play-sharp-fill

ധർമ്മടത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തില്‍ മൂന്നാം തവണയും ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് വർഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലും കേരളം മാനവികതയുടെ മാതൃകയായി നിലകൊള്ളുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും തുടർച്ചക്കായി എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് വീണ്ടും വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.