ബാറില്‍ നിന്ന്‌ മദ്യപിച്ച്‌ പുറത്തിറങ്ങിയവർ സംഘം തിരിഞ്ഞ്‌ ഏറ്റുമുട്ടി; സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ ഒഴികെ എല്ലാവരും രക്ഷപ്പെട്ടു; ഒടുവിൽ ജീപ്പില്‍ കയറ്റുന്നതിനിടെ എസ്‌ഐയ്ക്കുനേരെയും ആക്രമണം; യുവാവ് അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പോത്തൻകോട് സ്റ്റേഷനിലെ എസ്‌ഐയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.

video
play-sharp-fill

വെമ്പായം തേക്കട സ്വദേശി ഹർഷദാണ്‌ (25) അറസ്റ്റിലായത്‌.
പോത്തൻകോട് പ്രിൻസിപ്പല്‍ എസ്‌ഐ വി വിപിൻ പിള്ളയ്ക്കാണ് മർദ്ദനമേറ്റത്.

പോത്തൻകോട്ടുള്ള ബാറില്‍ നിന്ന്‌ മദ്യപിച്ച്‌ പുറത്തിറങ്ങിയവർ തമ്മില്‍ സംഘം തിരിഞ്ഞ്‌ ഏറ്റുമുട്ടി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീപ്പില്‍ കയറ്റുന്നതിനിടെ ഹർഷദ്‌ എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചത്.

സിറ്റിയിലും റൂറലിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഹർഷദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.