
ഡൽഹി: 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലുവരെ വോട്ടിംഗ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ ആരംഭിച്ച് രാത്രിയോടെ ഫലങ്ങള്‍ പുറത്തുവരും.
എന്‍.സി.പി (എസ്.പി) വിഭാഗം അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് ഉണ്ടാവുക. ബിഹാറില്‍ നാലെണ്ണത്തില്‍ എന്‍.ഡി.എ ജയം ഉറപ്പിച്ചതാണ്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി,.ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍.ഡി.എയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബി.ജെ.പിക്ക് ജയം ഉറപ്പാണ്.



